പ്രചരണം :
സുഹൃത്തുക്കളെ ഇത്
എല്ലാവര്ക്കും ഫോര്‍വേഡ് ചെയ്യുക...ഈ ചിത്രത്തില്‍ കാണുന്ന പോലെ ഉള്ള ജീവിയെ
നിങ്ങള്‍ കാണുക ആണെങ്കില്‍ വെറും കൈകൊണ്ടു അതിനെ സ്പര്‍ശിക്കാതെ ഇരിക്കുക സ്പര്‍ശിക്കുന്ന
മാത്രയില്‍ വൈറസ് പകരുകയും നിങ്ങളുടെ കൈ ചിത്രത്തില്‍ കാണിച്ചിട്ടുള്ളത് പോലെ ആയിത്തീരുകയും
ചെയ്യും..മഴക്കാലത്തിനു ശേഷം ഇന്ത്യയില്‍ വളരെ കൂടുതല്‍ കാണപ്പെടുന്ന ഒരു ജീവി വര്‍ഗം
ആണ് ഇത്.ഇതിനെ കാണുക ആണെങ്കില്‍ അകന്നു നില്ക്കുക ...വാര്‍ത്ത കൂടുതല്‍ പേരില്‍
എത്തിക്കുക .....
സത്യമോ മിഥ്യയോ ??
മിഥ്യ
വിശകലനം :
മുകളില്‍ എഴുതിയ പോലുള്ള
വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു
കൂടുതലായും ഇന്ഗ്ലിഷ്ല് ആയിരുന്നു. ഇതിന്റെ കൂടെ രണ്ടു ചിത്രങ്ങളും ഉണ്ടായിരുന്നു
നിറയെ തുളകള്‍ ഉള്ള ഒരു കയ്യിന്റെയും മറ്റൊരു ചെറിയ ജീവിയുടെയും.
ഈ വാര്‍ത്ത തികച്ചും
വാസ്തവ വിരുദ്ധം ആണ് സത്യം എന്താണ് എന്ന് നോക്കാം.
ഈ ജീവിവര്‍ഗം
കാണപ്പെടുന്നത് തന്നെയാണ് പക്ഷെ ഇത് വൈറസ് പകര്‍ത്തുന്നത് ആണ് എന്നത് തികച്ചും
വാസ്തവ വിരുദ്ധമാണ് എന്ന് മാത്രം അല്ല, ഉത്തരപൂര്വഏഷ്യ യിലെ പല രാജ്യങ്ങളും
ഇത്തരം ജീവികളെ ഭക്ഷിക്കുക കൂടി ചെയ്യുന്നുണ്ട്.
ഇനി ആ കയ്യിന്റെ
ചിത്രത്തെക്കുറിച്ച് :
ഈ ചിത്രം ഫോട്ടോ
ഷോപ്പ് ആണ് എന്ന് കരുതുന്ന കുറെ ആളുകള്‍ ഉണ്ട് സത്യത്തില്‍ അത് ഫോട്ടോഷോപ്പ് അല്ല.2015 സെപ്റ്റംബര്‍ 29 തീയതി reddit.com എന്ന വെബ്സൈറ്റ്ല്‍ വന്നതാണ് ഈ ചിത്രം ,അതിനു മുന്‍പ്
മറ്റൊരാളുടെ ഇന്സ്ടഗ്രം അക്കൌന്റ്ലും ഈ ചിത്രം വരിക ഉണ്ടായി.അതേ ദിവസം ഇതിന്റെ
വീഡിയോ നെതെര്ലാന്ഡ്ല് നിന്നും മറ്റൊരു സ്ത്രീ യുടുബില്‍ ചേര്‍ക്കുക ഉണ്ടായി..QUEENKING എന്നാ അവരുടെ യുട്യൂബ് ചാനെല്‍ ലില്‍ ഇത്തരം എത്രയോ മൈക്ക്അപ്പ്
വീഡിയോകള്‍ അവര്‍ ചേര്‍ത്തിട്ടുണ്ട്...
ഈ വീഡിയോ നിങ്ങള്‍
കാണുക ആണെങ്കില്‍ നിങ്ങളില്‍ ഉള്ള മറ്റു സംശയങ്ങള്‍ എല്ലാം ദുരീകരിക്കപ്പെടും..
നിങ്ങള്‍ പറ്റിക്കപ്പെട്ടു
എന്നാ സത്യം തിരിച്ചറിയും.
അവലംബകം :
https://www.youtube.com/watch?time_continue=2&v=gRBYY1QHjMs









