Thursday, February 18, 2016

ഈ ചിത്രത്തില്‍ കൊടുത്തിരിക്കുന്ന ജീവിയെ കൈ കൊണ്ട് തൊടുന്നത് വൈറസ് ബാധക്ക് കാരണം ആകാം ...സത്യം എന്ത് ????

പ്രചരണം :

സുഹൃത്തുക്കളെ ഇത് എല്ലാവര്ക്കും ഫോര്‍വേഡ് ചെയ്യുക...ഈ ചിത്രത്തില്‍ കാണുന്ന പോലെ ഉള്ള ജീവിയെ നിങ്ങള്‍ കാണുക ആണെങ്കില്‍ വെറും കൈകൊണ്ടു അതിനെ സ്പര്‍ശിക്കാതെ ഇരിക്കുക സ്പര്‍ശിക്കുന്ന മാത്രയില്‍ വൈറസ് പകരുകയും നിങ്ങളുടെ കൈ ചിത്രത്തില്‍ കാണിച്ചിട്ടുള്ളത് പോലെ ആയിത്തീരുകയും ചെയ്യും..മഴക്കാലത്തിനു ശേഷം ഇന്ത്യയില്‍ വളരെ കൂടുതല്‍ കാണപ്പെടുന്ന ഒരു ജീവി വര്‍ഗം ആണ് ഇത്.ഇതിനെ കാണുക ആണെങ്കില്‍ അകന്നു നില്‍ക്കുക ...വാര്‍ത്ത‍ കൂടുതല്‍ പേരില്‍ എത്തിക്കുക .....

സത്യമോ മിഥ്യയോ ??
മിഥ്യ

വിശകലനം :
മുകളില്‍ എഴുതിയ പോലുള്ള വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു കൂടുതലായും ഇന്ഗ്ലിഷ്ല്‍ ആയിരുന്നു. ഇതിന്റെ കൂടെ രണ്ടു ചിത്രങ്ങളും ഉണ്ടായിരുന്നു നിറയെ തുളകള്‍ ഉള്ള ഒരു കയ്യിന്റെയും മറ്റൊരു ചെറിയ ജീവിയുടെയും.
ഈ വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധം ആണ് സത്യം എന്താണ് എന്ന് നോക്കാം.
ഈ ജീവിവര്‍ഗം കാണപ്പെടുന്നത് തന്നെയാണ് പക്ഷെ ഇത് വൈറസ്‌ പകര്‍ത്തുന്നത് ആണ് എന്നത് തികച്ചും വാസ്തവ വിരുദ്ധമാണ് എന്ന് മാത്രം അല്ല, ഉത്തരപൂര്‍വഏഷ്യ യിലെ പല രാജ്യങ്ങളും ഇത്തരം ജീവികളെ ഭക്ഷിക്കുക കൂടി ചെയ്യുന്നുണ്ട്.
ഇനി ആ കയ്യിന്റെ ചിത്രത്തെക്കുറിച്ച് :
ഈ ചിത്രം ഫോട്ടോ ഷോപ്പ് ആണ് എന്ന് കരുതുന്ന കുറെ ആളുകള്‍ ഉണ്ട് സത്യത്തില്‍ അത് ഫോട്ടോഷോപ്പ് അല്ല.2015 സെപ്റ്റംബര്‍ 29 തീയതി reddit.com എന്ന വെബ്സൈറ്റ്ല്‍ വന്നതാണ് ഈ ചിത്രം ,അതിനു മുന്‍പ് മറ്റൊരാളുടെ ഇന്സ്ടഗ്രം അക്കൌന്റ്ലും ഈ ചിത്രം വരിക ഉണ്ടായി.അതേ ദിവസം ഇതിന്റെ വീഡിയോ നെതെര്‍ലാന്‍ഡ്‌ല്‍ നിന്നും മറ്റൊരു സ്ത്രീ യുടുബില്‍ ചേര്‍ക്കുക ഉണ്ടായി..QUEENKING എന്നാ അവരുടെ യുട്യൂബ് ചാനെല്‍ ലില്‍ ഇത്തരം എത്രയോ മൈക്ക്അപ്പ്‌ വീഡിയോകള്‍ അവര്‍ ചേര്‍ത്തിട്ടുണ്ട്...
ഈ വീഡിയോ നിങ്ങള്‍ കാണുക ആണെങ്കില്‍ നിങ്ങളില്‍ ഉള്ള മറ്റു സംശയങ്ങള്‍ എല്ലാം ദുരീകരിക്കപ്പെടും..
നിങ്ങള്‍ പറ്റിക്കപ്പെട്ടു എന്നാ സത്യം തിരിച്ചറിയും.

അവലംബകം :

https://www.youtube.com/watch?time_continue=2&v=gRBYY1QHjMs

Monday, February 15, 2016

ഭഗത്സിംഗ് ന്റെ വീരചരമം വാലന്റയിന്‍സ്‌ ദിനത്തില്‍ ആയിരുന്നോ ??? സത്യം എന്ത്???

പ്രചരണം :

നമുക്ക് എല്ലാവര്ക്കും അറിയാം ഫെബ്രുവരി 14 വാലന്റയിന്‍സ്‌ ഡേ
ആണ് എന്നത് പക്ഷെ 14.02.1931 രാവിലെ ആണ് ഭഗത് സിംഗ്,രാജ്‌ഗുരു,സുഖ് ദേവ് എന്നിവരെ തൂക്കില്‍ ഏറ്റിയത്.നമ്മള്‍ വാലന്റയിന്‍സ്‌ ഡേ മാത്രമേ ആഘോഷിക്കാറുള്ളൂ.ഈ മെസ്സേജ് എല്ലാവരുമായും പങ്കുവക്കാം..അവരുടെ ജീവത്യഗത്തിന് സല്യൂട്ട് നല്‍കാം..ആദ്യം നമ്മള്‍ ഒരു ഇന്ത്യക്കാരന്‍ ആകാം..

സത്യമോ മിഥ്യയോ :
പൊട്ട തെറ്റ്..

വിശകലനം :
                 മുകളില്‍ കൊടുത്ത അര്‍ഥം ഉള്ള ഇംഗ്ലീഷ് മെസ്സേജ് സാധാരണ എല്ലാവര്‍ഷവും വാലെന്റിന്‍സ് ദിനത്തിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്.ചരിത്ര വിജ്ഞാനം ഇല്ലാത്ത നമ്മളില്‍ ഒരു വിഭാഗം ആളുകള്‍ ഈ വാര്‍ത്തകള്‍ പങ്കുവേക്കുന്നതിലും മുന്നില്‍ ആണ്..അത് എല്ലാ വര്‍ഷവും തുടര്‍ന്ന് കൊണ്ടിരിക്കുന്നു..ഇതില്‍ എത്രത്തോളം സത്യം ഉണ്ട് എന്ന് നോക്കാം...
ഇന്ത്യയുടെ സ്വാതത്ര്യ സമരചരിത്രത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു സംഭവം ആണ് ദേശസ്നേഹികള്‍ ആയ മൂന്നു യുവാക്കളെ കോളോണിയല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തൂകില്‍ ഏറ്റിയതു.എന്നാല്‍ ഈ സംഭവം നടന്നത് മെസ്സജില്‍ പറയുന്ന പോലെ ഫെബ്രുവരി പതിനാലിന് അല്ല മറിച്ചു അത് സംഭവിച്ചത് 1931 മാര്‍ച്ച്  23 നു ആണ്.കൂടുതല്‍ വിവരങ്ങള്‍ വികി പീടിയ പോലുള്ള വെബ്സൈറ്റ് കളിലും ചരിത്ര പുസ്തകങ്ങളിലും ലഭ്യമാണ്.

               വാലന്റയിന്‍സ്‌ ദിനം പോലുള്ള വിദേശത് പ്രചാരം നേടിയ ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചത് അല്ല ,അത് ഇവിടെ ആഘോഷിക്കുന്നത് തെറ്റാണു എന്ന് കരുതുന്ന ഒരു വിഭാഗം ആളുകള്‍ ആയിരിക്കണം ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്ന്റെ ഉറവിടം എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

              എന്ത് തന്നെയായാലും നമ്മുടെ മൊബൈലില്‍/കമ്പ്യൂട്ടറില്‍ വരുന്ന വാര്‍ത്തകള്‍ മറ്റുള്ളവരുമായി പങ്കുവക്കുന്നതിനു മുന്‍പ് സ്വയം അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തുക, അറിവിന്റെ മഹാ സാഗരം ആയ ഇന്റര്‍നെറ്റ്‌ന്റെ കാലഘട്ടത്തില്‍ ഇതെല്ലം നിമിഷ നേരം കൊണ്ട് ചെയ്തു തീര്‍ക്കവുന്നതെ ഉള്ളൂ...

ഇത്തരം തെറ്റായ വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് സ്വയം വിഡ്ഢികള്‍ ആകുക മാത്രം അല്ല പങ്കു വച്ചുകൊണ്ട് നമ്മള്‍ നമ്മുടെ സുഹൃത്തുക്കളെയും വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കുന്നു ,ഇത് തുടരാതെ ഇരിക്കുക.

അവലംബകം :



ഈ പോസ്റ്റ്‌ താഴെ ഒരു കമെന്റ് ഇടാന്‍ മറക്കരുത്.

Thursday, February 11, 2016

ലിബിയയില്‍ നിന്നും എച് ഐ വീ പോസിറ്റീവ് രക്തം കുത്തിവച്ച കുറെ അധികം ഓറഞ്ച്കള്‍ അള്‍ജീരിയയിലെ എമിഗ്രഷന്‍ വിഭാഗം കണ്ടെത്തി...സത്യം എന്ത് ???

പ്രചരണം:

ലിബിയയില്‍ നിന്നും എച് ഐ വീ പോസിറ്റീവ് രക്തം കുത്തിവച്ച കുറെ അധികം ഓറഞ്ച്കള്‍ അള്‍ജീരിയയിലെ എമിഗ്രഷന്‍ വിഭാഗം കണ്ടെത്തി,ഈ വാര്‍ത്ത‍ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുക എല്ലാവരും ശ്രദ്ധിക്കട്ടെ..

സത്യമോ മിഥ്യയോ ??
മിഥ്യ (അല്ലെങ്കില്‍ പമ്പര വിഡ്ഢിത്തം)

വിശകലനം:
ഒരു ചിത്രവും ചേര്‍ത്തുകൊണ്ട് ഈ വാര്‍ത്ത‍ പലരൂപത്തില്‍ ഇന്റര്‍നെറ്റ്‌ ല്‍ വളരെ വേഗത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്,പലരും വാര്‍ത്തയുടെ യഥാര്‍ത്ഥ്യം മനസ്സിലാക്കാതെ കൂടുതല്‍ ആളുകളിലേക്ക്‌ സമൂഹ മാധ്യമങ്ങള്‍ ആയ ഫൈസ്ബൂക് വാട്സ് ആപ് തുടങ്ങിയവകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.ഇതേ വിഷയം മറ്റുപല രൂപത്തിലും സമൂഹ മാധ്യമങ്ങളില്‍ ലഭ്യമാണ്.ഇതൊരു തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയും വിഡ്ഢിത്തവും ആണ്.
ഇവിടെ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ നിങ്ങള്ക്ക് കാണാം ഒരു ചുവന്ന  ഒരു ഓറഞ്ച്ന്റെ ഭാഗം.
അതിനു മുന്പായി ചില കാര്യങ്ങള്‍ മനസിലാക്കാം Centers for Disease Control and Prevention of the U.S. (CDC.gov) അഭിപ്രായ പ്രകാരം, എച് ഐ വി ബാധിച്ച രക്തം ഭക്ഷണത്തിലൂടെ അകത്തു പോകുകയാണെങ്കില്‍ കൂടി ആ വ്യക്തിക്ക് എയിഡ്സ് രോഗബാധ ഉണ്ടാകുക ഇല്ല കാരണം ഈ വൈറസ്‌ ശരീരത്തിന് പുറത്തു കൂടുതല്‍ നേരം നിലനില്‍ക്കുകയില്ല എന്നത് തന്നെ.

Except for rare cases in which children consumed food that was pre-chewed by an HIV-infected caregiver, HIV has not been spread through food. The virus does not live long outside the body. You cannot get it from consuming food handled by an HIV-infected person; even if the food contained small amounts of HIV-infected blood or semen, exposure to the air, heat from cooking, and stomach acid would destroy the virus.
ഇതേ വാര്‍ത്ത‍ മറ്റു പല രൂപത്തിലും മുന്‍പും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട് ഫ്രൂട്ടി പെപ്സി തുടങ്ങിയ പാനീയങ്ങളില്‍ എയിഡ്സ് വൈറസ്‌ ഉണ്ട് എന്നുള്ള രീതിയില്‍,
ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ അവ പങ്കുവക്കുന്നതിനു മുന്പായി രണ്ടു വട്ടം ചിന്തിക്കുക ഇന്റര്‍നെറ്റ്‌ല്‍ തിരെഞ്ഞു സത്യം എന്തെന്ന് മനസിലാക്കുക,സ്വയം വിഡ്ഢി ആകുന്നത്തിനൊപ്പം സുഹൃത്തുക്കളെ കൂടി വിഡ്ഢി ആക്കാതെ ഇരിക്കുക.

അവലംബകം:





Wednesday, February 10, 2016

മദര്‍ തെരേസ യുടെ പതിനെട്ടാം വയസ്സില്‍ ഉള്ള അപൂര്‍വ ചിത്രം കാണുക .....സത്യമോ ???

പ്രചരണം:


ഇത് മദര്‍ തെരേസയുടെ പതിനെട്ടാം വയസ്സില്‍ ഉള്ള അപൂര്‍വ ചിത്രം ആണ് ...
മറ്റു പ്രചരണങ്ങള്‍:
1)  ഈ സുന്ദരിയായ സ്ത്രീ ആരാണെന്ന് അറിയാമോ അത് മറ്റാരും അല്ല മദര്‍ തെരേസ ആണ് ...
2)  മദര്‍ തെരേസയുടെ യൌവ്വനകാലത്ത് ഉള്ള അപൂര്‍വ ചിത്രം കാണുക
സത്യമോ മിഥ്യയോ:
മിഥ്യ

വിശകലനം :
കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഒരു ചിത്രവും അതിനോട് അനുബന്ധമായി ഉള്ള വാര്‍ത്തയും ആണ് ഇത് ,ഇത് സത്യമാണ് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതല്‍ ആണ്.


ഇത് സത്യത്തില്‍ മദര്‍ തെരേസ അല്ല.2008 ല്‍ അമേരികയിലെ വെര്‍ജിനിയയില്‍ മരിച്ച Tran Anh Phuong എന്നവരുടെ ചരമ വാര്‍ത്ത അറിയിക്കുന്നതിനും അതുമായി ബന്ധപ്പെട്ട സാമൂഹിക സേവനം നടത്തുന്നതിനും ആയി  ഉണ്ടാക്കിയ വെബ്‌സൈറ്റില്‍, താഴെ മദര്‍ തെരേസയുടെ കൊടുത്തിട്ടുള്ള പ്രശസ്തമായ വാചകം ചേര്‍ത്തിരുന്നു,കൂടെ അവരുടെ ചിത്രവും ഉണ്ടായിരുന്നു.ആ വെബ്‌പേജ് നിര്‍ബന്ധമായും സന്ദര്‍ശിക്കുക   childrenvietnam.org. ഇതാണ് തെറ്റിദ്ധരിക്കപ്പെട്ടു ആരോ പ്രചരിപ്പിച്ചു തുടങ്ങിയത്.

God’s Gift to you is the Gift of Life. What you do with your Life is your Gift to God.” – Mother Teresa

സിസ്റെര്സ് ഓഫ് ലോരെറ്റോ എന്നാ സന്യാസിനി സമൂഹത്തില്‍ ചേരുന്നതിനായി മദര്‍ തെരേസ തന്റെ പതിനെട്ടാം വയസ്സില്‍ മാസിഡോണിയ വിടുക ആണ് ഉണ്ടായത്,അവിടെനിന്നും അവര്‍ ഇംഗ്ലീഷ് ഭാഷ നൈപുണ്യം നേടുകയും പിന്നീട് ഇന്ത്യയിലേക്ക്‌ തിരിക്കുകയും ചെയ്തു,ആ സമയത്ത് എടുത്ത ഒരു ഫോട്ടോ താഴെ കൊടുക്കുന്നു. 


സമൂഹ മാധ്യമങ്ങളില്‍ വരുന്ന ഏതൊരു വാര്‍ത്തയും മറ്റുള്ളവരുമായി പങ്കുവക്കുന്നതിനു മുന്‍പ് അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഉള്ള ഒരു ശ്രമം നടത്തുക.

നിങ്ങള്ക്ക് ഈ ബ്ലോഗ്‌ ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക
അവലംബകം:

Tuesday, February 9, 2016

അപരിചിത മായ മനുഷ്യരൂപങ്ങളെ ഇന്ത്യയില്‍ കണ്ടെത്തി ..സത്യമെന്ത്..???

പ്രചരണം:

മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ വനമേഖലയില്‍ നിന്നും ഒരു പ്രത്വേക രൂപത്തില്‍ ഉള്ള ജീവികളെ കണ്ടെത്തി,മനുഷ്യനുമായി വലരെയധികം സാമ്യമുണ്ട്‌ ഈ പ്രത്വേക ജീവികള്‍ക്ക്.
ചിലര്‍ പറയുന്ന യുറോപ്പിലെ പല പഴയ കഥകളിലും പ്രതിപാദിക്കുന്ന മനുഷ്യ രൂപങ്ങള്‍ ആണ് ഇത് എന്ന്.
എന്നാല്‍ ചിലര്‍ പറയുന്നത് അന്യഗ്രഹങ്ങളില്‍ നിന്നും വന്ന ജീവികള്‍ ആണ് ഇത് എന്നാണ്:

സത്യമോ മിഥ്യയോ ??
മിഥ്യ

വിശകലനം:
സമൂഹ മാധ്യമങ്ങളില്‍ കുറെ ചിത്രങ്ങളോടൊപ്പം ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടായിരുന്നു ,ഈ വാര്‍ത്ത‍ പ്രകാരം മഹാരഷ്ട്രയിലെ നന്ദുര്‍ബാര്‍ എന്നാ സ്ഥലത്ത് കാണപ്പെട്ട മനുഷ്യരൂപവുമായി സമാനതകള്‍ ഉള്ള ജീവികളുടെ ചിത്രങ്ങള്‍ ആണ് ഇത്,ചില വാര്‍ത്തകള്‍ പറയുന്നു ഇത് അന്യഗ്രഹ ജീവികള്‍ ആണ് എന്ന്.എന്നാല്‍ ഇതില്‍ സത്യത്തിന്റെ ഒരംശം പോലും ഇല്ല.
എത്രയോ പേര്‍ സത്യമാണെന്ന് കരുതി ഈ വാര്‍ത്ത‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചിരുന്നു എന്ന് അറിയുമ്പോള്‍ ആണ് ഈ അസത്യത്തിന്റെ തീവ്രത മനസ്സിലാകുന്നത്‌.
പിന്നെ എന്താണ് സത്യം ????
പാട്രിയാക് പിസ്സിനി (Patricia Piccinini) എന്നാ ആസ്ട്രേലിയക്കാരന്‍ ആയ ഒരു കോണ്ടെംപേരറി ചിത്രകാരന്‍ ഉണ്ട്,അദ്ധേഹത്തിന്റെ പ്രസിദ്ധമായ ഒരു സൃഷ്ടി ആണ് ഇത്. ജനിതകഎഞ്ചിനീയറിംഗ്,ജീവശാസ്ത്ര സാങ്കേതികവിദ്യ എന്നിവ എങ്ങിനെ ഭാവിയില്‍ മനുഷ്യ ജവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാം എന്നാ വിഷയത്തില്‍ അദ്ധേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞ ചിത്രങ്ങള്‍ ആണ് ഇവ. 2014 ലെ മെല്‍ബോണ്‍ ആര്‍ട്ട്‌ ഫൌണ്ടേഷന്‍ ന്റെ (Melbourne Art Foundation) ലൈഫ് ടൈംഅചീവ്മെന്റ്റ് അവാര്‍ഡ്‌ ഈ മഹാനായ കലാകാരന് ലഭിച്ചു.
അവലംബകം:

http://www.abc.net.au/radionational/programs/booksandarts/artist-patricia-piccinini-honoured/5650036

Tuesday, February 2, 2016

അന്തരിച്ച ഡോ:എ പീ ജെ അബ്ദുല്‍ കലാമിന്റെ ബഹുമാനാര്‍ത്ഥം അമേരികയുടെ രാഷ്‌ട്രപതി ഭവന്‍ ആയ വൈറ്റ് ഹൌസ് അമേരികന്‍ പതാക പകുതി താഴ്ത്തി കെട്ടി ....സത്യമെന്ത്??

പ്രചരണം:

“ലോക ചരിത്രത്തില്‍ ആദ്യമായി വൈറ്റ്ഹൌസിലെ അമേരിക്കയുടെ പതാക ഡോ:എ പീ ജെ അബ്ദുല്‍ കലാമിന് വേണ്ടി പകുതി താഴ്ത്തി കെട്ടി “(First Time In the world history U.S.White house flag was half down on behalf of Dr.A.P.J.Abdul Kalam”)

സത്യമോ മിഥ്യയോ:
മിഥ്യ


വിശകലനം :
നമ്മുടെ മുന്‍ രാഷ്‌ട്രപതി ആയിരുന്ന ഡോ:അബ്ദുല്‍ കലാം മരിച്ചതിനു ശേഷം ഉള്ള ദിവസങ്ങളില്‍ സാമൂഹമാധ്യമങ്ങള്‍ ആയ ഫൈസ്ബൂക്,വാട്സ് അപ്പ്‌ ട്വിറ്റെര്‍ തുടങ്ങിയവയില്‍വൈറല്‍ പോലെ പടര്‍ന്ന വാര്‍ത്ത ആണ് ഇത്.പകുതി താഴ്ത്തി കെട്ടിയ ഒരു അമേരികന്‍ പതാക വൈറ്റ് ഹൌസ്നു മുകളില്‍ പാറി പറക്കുന്ന ചിത്രവും നല്‍കിയിരിക്കുന്നു.ഇത് ഒരു വലിയ വിഡ്ഢിത്തം ആണ്, വിശ്വസിക്കേണ്ടത് ഇല്ല,പങ്കുവയ്ക്കുകയും അരുത്.
ഫൈസ്ബൂക്,വാട്സ് അപ്പ്‌,ട്വിറ്റെര്‍ തുടങ്ങിയവയില്‍ പറയുന്നത് അമേരിക്കയുടെ രാഷ്‌ട്രപതി ആയ ശ്രീ ബരാക് ഒബാമ പതാക താഴ്ത്തി കെട്ടാന്‍ ഉള്ള നിര്‍ദേശം കൊടുത്തു എന്നാണ്.
സത്യം എന്താണ് എന്ന് നോക്കാം:
വാഷിംഗ്‌ടണ്‍പോസ്റ്റ്‌ ദിനപത്രം പറയുന്നുണ്ട് ചട്ടനൂഗ ടെന്നിസി (Chattanooga Tennessee) എന്നാ സ്ഥലത്ത് നടന്ന വെടിവെപ്പില്‍ മരിച്ച പട്ടാളക്കാര്‍ക്ക് ബഹുമാനം നല്‍കുന്നതിനു വേണ്ടി വൈറ്റ് ഹൌസിലെ മാത്രം അല്ല മറ്റു സര്‍കാര്‍ സ്ഥാപനങ്ങളുടെയും മുകളില്‍ ഉള്ള പതാകകള്‍ പകുതി താഴ്ത്തി കെട്ടാന്‍ ശ്രീ ഒബാമ നിര്‍ദേശം കൊടുത്തു എന്നുള്ളത് സത്യം ആണ്.
ജൂലൈ 21 മുതല്‍ ജൂലൈ 25 വരെ പതാക താഴ്ത്തി കെട്ടണം എന്ന് ശ്രീ ഒബാമ അദ്ധേഹത്തിന്റെ  ഔദ്യോഗിക മാധ്യമം വഴി പൊതു ജനങ്ങളെ അറിയിച്ചിട്ടുണ്ട്.
ലോകം ബഹുമാനിക്കുന്ന വ്യക്തിയാണ് ദിവന്ഗതന്‍ ആയ ഡോ:അബ്ദുല്‍ കലാം എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം,ലോക പ്രശസ്ത ശാസ്ത്രജ്ഞ നും ഇന്ത്യ മഹാരാജ്യത്തിന്‍റെ മുന്‍ രാഷ്ട്രപതിയുമായ അദ്ധേഹത്തിന്റെ വിയോഗത്തില്‍ അമേരിക്കയുടെ രാഷ്‌ട്രപതി ആയ ശ്രീ ഒബാമയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്,അത് താഴെ കൊടുക്കുന്നു.
"On behalf of the American people, I wish to extend my deepest condolences to the people of India on the passing of former Indian President Dr. APJ Abdul Kalam.
"A scientist and statesman, Dr. Kalam rose from humble beginnings to become one of India's most accomplished leaders, earning esteem at home and abroad. An advocate for stronger U.S.-India relations, Dr. Kalam worked to deepen our space cooperation, forging links with NASA during a 1962 visit to the United States. His tenure as India's 11th president witnessed unprecedented growth in U.S.-India ties
ഇതില്‍ എവിടെയും പതാകയുടെ കാര്യം പറയുന്നില്ല.
എന്നാല്‍ നമ്മുടെ അയല്‍ രാജ്യമായ ഭൂട്ടാന്‍ തങ്ങളുടെ പതാക താഴ്ത്തിക്കെട്ടി ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ വരുന്ന ഏതൊരു വാര്‍ത്തയും മറ്റുള്ളവരുമായി പങ്കുവക്കുന്നതിനു മുന്‍പ് അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഉള്ള ഒരു ശ്രമം നടത്തുക.
അവലംബകം: