പ്രചരണം:
ഇത് മദര്‍ തെരേസയുടെ പതിനെട്ടാം
വയസ്സില്‍ ഉള്ള അപൂര്‍വ ചിത്രം ആണ് ...
മറ്റു പ്രചരണങ്ങള്‍:
1)
ഈ സുന്ദരിയായ സ്ത്രീ ആരാണെന്ന് അറിയാമോ അത്
മറ്റാരും അല്ല മദര്‍ തെരേസ ആണ് ...
2)
മദര്‍ തെരേസയുടെ യൌവ്വനകാലത്ത് ഉള്ള അപൂര്‍വ
ചിത്രം കാണുക
സത്യമോ മിഥ്യയോ:
മിഥ്യ
വിശകലനം :
കുറച്ചു ദിവസമായി
സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഒരു ചിത്രവും അതിനോട് അനുബന്ധമായി ഉള്ള വാര്‍ത്തയും
ആണ് ഇത് ,ഇത് സത്യമാണ് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ
എണ്ണം വളരെ കൂടുതല്‍ ആണ്.
ഇത് സത്യത്തില്‍
മദര്‍ തെരേസ അല്ല.2008 ല്‍ അമേരികയിലെ വെര്‍ജിനിയയില്‍
മരിച്ച Tran Anh Phuong എന്നവരുടെ ചരമ
വാര്‍ത്ത അറിയിക്കുന്നതിനും അതുമായി ബന്ധപ്പെട്ട സാമൂഹിക സേവനം നടത്തുന്നതിനും ആയി
ഉണ്ടാക്കിയ വെബ്‌സൈറ്റില്‍, താഴെ മദര്‍
തെരേസയുടെ കൊടുത്തിട്ടുള്ള പ്രശസ്തമായ വാചകം ചേര്‍ത്തിരുന്നു,കൂടെ അവരുടെ ചിത്രവും
ഉണ്ടായിരുന്നു.ആ വെബ്‌പേജ് നിര്‍ബന്ധമായും സന്ദര്‍ശിക്കുക childrenvietnam.org. ഇതാണ് തെറ്റിദ്ധരിക്കപ്പെട്ടു ആരോ പ്രചരിപ്പിച്ചു
തുടങ്ങിയത്.
“God’s Gift to you is the Gift of Life. What you do with your Life
is your Gift to God.” – Mother Teresa
സിസ്റെര്സ്
ഓഫ് ലോരെറ്റോ എന്നാ സന്യാസിനി സമൂഹത്തില്‍ ചേരുന്നതിനായി മദര്‍ തെരേസ തന്റെ
പതിനെട്ടാം വയസ്സില്‍ മാസിഡോണിയ വിടുക ആണ് ഉണ്ടായത്,അവിടെനിന്നും അവര്‍ ഇംഗ്ലീഷ് ഭാഷ
നൈപുണ്യം നേടുകയും പിന്നീട് ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു,ആ സമയത്ത് എടുത്ത
ഒരു ഫോട്ടോ താഴെ കൊടുക്കുന്നു.
സമൂഹ
മാധ്യമങ്ങളില്‍ വരുന്ന ഏതൊരു വാര്‍ത്തയും മറ്റുള്ളവരുമായി പങ്കുവക്കുന്നതിനു മുന്‍പ്
അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഉള്ള ഒരു ശ്രമം നടത്തുക.
നിങ്ങള്ക്ക് ഈ
ബ്ലോഗ് ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക
അവലംബകം:
No comments:
Post a Comment