പ്രചരണം:
ലിബിയയില്‍ നിന്നും എച്
ഐ വീ പോസിറ്റീവ് രക്തം കുത്തിവച്ച കുറെ അധികം ഓറഞ്ച്കള്‍ അള്‍ജീരിയയിലെ എമിഗ്രഷന്‍
വിഭാഗം കണ്ടെത്തി,ഈ വാര്‍ത്ത മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുക എല്ലാവരും
ശ്രദ്ധിക്കട്ടെ..
സത്യമോ മിഥ്യയോ ??
മിഥ്യ (അല്ലെങ്കില്‍ പമ്പര വിഡ്ഢിത്തം)
വിശകലനം:
ഒരു ചിത്രവും ചേര്‍ത്തുകൊണ്ട് ഈ വാര്‍ത്ത പലരൂപത്തില്‍ ഇന്റര്‍നെറ്റ് ല്‍
വളരെ വേഗത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്,പലരും വാര്‍ത്തയുടെ യഥാര്‍ത്ഥ്യം
മനസ്സിലാക്കാതെ കൂടുതല്‍ ആളുകളിലേക്ക് സമൂഹ മാധ്യമങ്ങള്‍ ആയ ഫൈസ്ബൂക് വാട്സ് ആപ്
തുടങ്ങിയവകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.ഇതേ വിഷയം മറ്റുപല രൂപത്തിലും സമൂഹ
മാധ്യമങ്ങളില്‍ ലഭ്യമാണ്.ഇതൊരു തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയും വിഡ്ഢിത്തവും
ആണ്.
ഇവിടെ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ നിങ്ങള്ക്ക് കാണാം ഒരു ചുവന്ന ഒരു ഓറഞ്ച്ന്റെ ഭാഗം.
അതിനു മുന്പായി ചില കാര്യങ്ങള്‍ മനസിലാക്കാം Centers for Disease Control and
Prevention of the U.S. (CDC.gov) അഭിപ്രായ പ്രകാരം, എച് ഐ വി ബാധിച്ച രക്തം ഭക്ഷണത്തിലൂടെ അകത്തു പോകുകയാണെങ്കില്‍
കൂടി ആ വ്യക്തിക്ക് എയിഡ്സ് രോഗബാധ ഉണ്ടാകുക ഇല്ല കാരണം ഈ വൈറസ് ശരീരത്തിന് പുറത്തു
കൂടുതല്‍ നേരം നിലനില്‍ക്കുകയില്ല എന്നത് തന്നെ.
Except for rare cases in which children
consumed food that was pre-chewed by an HIV-infected caregiver, HIV has not
been spread through food. The virus does not live long outside the body. You
cannot get it from consuming food handled by an HIV-infected person; even if
the food contained small amounts of HIV-infected blood or semen, exposure to
the air, heat from cooking, and stomach acid would destroy the virus.
ഇതേ വാര്‍ത്ത
മറ്റു പല രൂപത്തിലും മുന്‍പും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട് ഫ്രൂട്ടി പെപ്സി
തുടങ്ങിയ പാനീയങ്ങളില്‍ എയിഡ്സ് വൈറസ് ഉണ്ട് എന്നുള്ള രീതിയില്‍,
ഇത്തരം
വാര്‍ത്തകള്‍ കാണുമ്പോള്‍ അവ പങ്കുവക്കുന്നതിനു മുന്പായി രണ്ടു വട്ടം ചിന്തിക്കുക
ഇന്റര്‍നെറ്റ്‌ല്‍ തിരെഞ്ഞു സത്യം എന്തെന്ന് മനസിലാക്കുക,സ്വയം വിഡ്ഢി
ആകുന്നത്തിനൊപ്പം സുഹൃത്തുക്കളെ കൂടി വിഡ്ഢി ആക്കാതെ ഇരിക്കുക.
അവലംബകം:
No comments:
Post a Comment