Monday, February 15, 2016

ഭഗത്സിംഗ് ന്റെ വീരചരമം വാലന്റയിന്‍സ്‌ ദിനത്തില്‍ ആയിരുന്നോ ??? സത്യം എന്ത്???

പ്രചരണം :

നമുക്ക് എല്ലാവര്ക്കും അറിയാം ഫെബ്രുവരി 14 വാലന്റയിന്‍സ്‌ ഡേ
ആണ് എന്നത് പക്ഷെ 14.02.1931 രാവിലെ ആണ് ഭഗത് സിംഗ്,രാജ്‌ഗുരു,സുഖ് ദേവ് എന്നിവരെ തൂക്കില്‍ ഏറ്റിയത്.നമ്മള്‍ വാലന്റയിന്‍സ്‌ ഡേ മാത്രമേ ആഘോഷിക്കാറുള്ളൂ.ഈ മെസ്സേജ് എല്ലാവരുമായും പങ്കുവക്കാം..അവരുടെ ജീവത്യഗത്തിന് സല്യൂട്ട് നല്‍കാം..ആദ്യം നമ്മള്‍ ഒരു ഇന്ത്യക്കാരന്‍ ആകാം..

സത്യമോ മിഥ്യയോ :
പൊട്ട തെറ്റ്..

വിശകലനം :
                 മുകളില്‍ കൊടുത്ത അര്‍ഥം ഉള്ള ഇംഗ്ലീഷ് മെസ്സേജ് സാധാരണ എല്ലാവര്‍ഷവും വാലെന്റിന്‍സ് ദിനത്തിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്.ചരിത്ര വിജ്ഞാനം ഇല്ലാത്ത നമ്മളില്‍ ഒരു വിഭാഗം ആളുകള്‍ ഈ വാര്‍ത്തകള്‍ പങ്കുവേക്കുന്നതിലും മുന്നില്‍ ആണ്..അത് എല്ലാ വര്‍ഷവും തുടര്‍ന്ന് കൊണ്ടിരിക്കുന്നു..ഇതില്‍ എത്രത്തോളം സത്യം ഉണ്ട് എന്ന് നോക്കാം...
ഇന്ത്യയുടെ സ്വാതത്ര്യ സമരചരിത്രത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു സംഭവം ആണ് ദേശസ്നേഹികള്‍ ആയ മൂന്നു യുവാക്കളെ കോളോണിയല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തൂകില്‍ ഏറ്റിയതു.എന്നാല്‍ ഈ സംഭവം നടന്നത് മെസ്സജില്‍ പറയുന്ന പോലെ ഫെബ്രുവരി പതിനാലിന് അല്ല മറിച്ചു അത് സംഭവിച്ചത് 1931 മാര്‍ച്ച്  23 നു ആണ്.കൂടുതല്‍ വിവരങ്ങള്‍ വികി പീടിയ പോലുള്ള വെബ്സൈറ്റ് കളിലും ചരിത്ര പുസ്തകങ്ങളിലും ലഭ്യമാണ്.

               വാലന്റയിന്‍സ്‌ ദിനം പോലുള്ള വിദേശത് പ്രചാരം നേടിയ ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചത് അല്ല ,അത് ഇവിടെ ആഘോഷിക്കുന്നത് തെറ്റാണു എന്ന് കരുതുന്ന ഒരു വിഭാഗം ആളുകള്‍ ആയിരിക്കണം ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്ന്റെ ഉറവിടം എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

              എന്ത് തന്നെയായാലും നമ്മുടെ മൊബൈലില്‍/കമ്പ്യൂട്ടറില്‍ വരുന്ന വാര്‍ത്തകള്‍ മറ്റുള്ളവരുമായി പങ്കുവക്കുന്നതിനു മുന്‍പ് സ്വയം അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തുക, അറിവിന്റെ മഹാ സാഗരം ആയ ഇന്റര്‍നെറ്റ്‌ന്റെ കാലഘട്ടത്തില്‍ ഇതെല്ലം നിമിഷ നേരം കൊണ്ട് ചെയ്തു തീര്‍ക്കവുന്നതെ ഉള്ളൂ...

ഇത്തരം തെറ്റായ വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് സ്വയം വിഡ്ഢികള്‍ ആകുക മാത്രം അല്ല പങ്കു വച്ചുകൊണ്ട് നമ്മള്‍ നമ്മുടെ സുഹൃത്തുക്കളെയും വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കുന്നു ,ഇത് തുടരാതെ ഇരിക്കുക.

അവലംബകം :



ഈ പോസ്റ്റ്‌ താഴെ ഒരു കമെന്റ് ഇടാന്‍ മറക്കരുത്.

No comments:

Post a Comment